ചുട്ടുപൊള്ളി എത്ര നാള്‍? മഴ ഈ ജില്ലകളില്‍ മാത്രം, ഇന്നത്തെ കാലാവസ്ഥ


തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതായി കാലാവസ്ഥ വകുപ്പ്. മാർച്ച്‌ 26 വരെ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അള്‍ട്രാവയലറ്റ് സൂചികയും ഉയരുകയാണ്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളില്‍ സൂചിക 8,9 ആയി രേഖപ്പെടുത്തിയതിനാല്‍ ഓറഞ്ച് അലർട്ടാണ് നല്‍കിയിട്ടുള്ളത്. കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 6, 7 എന്നീ നിലകളിലാണ് ഇവിടെ സൂചിക. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിർദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post