എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രില്‍ ഒന്നുമുതല്‍ നിയമങ്ങളില്‍ മാറ്റം, ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണികിട്ടും


ഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ ബാങ്കുകളില്‍ എംടിഎം ഉപയോഗത്തില്‍ നിരവധി മാറ്റങ്ങള്‍ വരും. പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിൻവലിക്കല്‍ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്.എച്ച്‌ഡിഎഫ്സി, പിഎൻബി ബാങ്കുകളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എടിഎമ്മുകളില്‍ നിന്ന് കാർഡ് ഇല്ലാതെ യുപിഐ വഴി പണം പിൻവലിക്കുന്നവ‌രും ഏപ്രില്‍ ഒന്ന് മുതല്‍ തിരിച്ചടി നേരിടും. എച്ച്‌ഡിഎഫ്സി ബാങ്കിന്റെ അറിയിപ്പ് പ്രകാരം ഇതുവരെ യുപിഐ വഴിയുള്ള പിൻവലിക്കലുകള്‍ പ്രത്യേകമാണ് കണക്കാക്കിയത്. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഇത് സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തു. നിലവില്‍ ഓരോ മാസവും അഞ്ച് തവണയാണ് എച്ച്‌ഡിഎഫ്സി എടിഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ കഴിയുന്നത്. ഇനി യുപിഐ വഴി പണം പിൻവലിച്ചാലും ഈ അ‌ഞ്ചില്‍ ഒന്ന് കുറയും. നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കുമെന്നും എച്ച്‌ഡിഎഫ്സി അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) തങ്ങളുടെ ഡെബിറ്റ് കാർഡുകള്‍ വഴി ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുകയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ചില കാർഡുകള്‍ ഉപയോഗിച്ച്‌ ഒരു ലക്ഷം രൂപവരെ പിൻവലിക്കാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് 50,000 രൂപ മുതല്‍ 75,000 രൂപ വരെ കുറയും. ഓരോ കാർഡിന്റെയും തരത്തിനനുസരിച്ചായിരിക്കും ഈ മാറ്റം.
അതേസമയം, എടിഎം കാർഡില്ലാതെ പണം പിൻവലിക്കാൻ പുതിയ സംവിധാനം ജിയോ പേയ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചു. ബാങ്കിംഗ് പോയിന്റുകളില്‍ പോയി മൊബെെല്‍ ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇനി പണം പിൻവലിക്കാം.

Post a Comment

Previous Post Next Post