ജില്ലയില്‍ ആകെ 117 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ഇന്ന്


കണ്ണൂർ: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത് 117 പേർ. സൂക്ഷ്മ പരിശോധന ഇന്ന് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വരണാധികാരികള്‍ നടത്തും.
26 വരെ പത്രികള്‍ പിൻവലിക്കാം. ഇതോടു കൂടിയാണ് ജില്ലയിലെ സ്ഥാനാർഥികളുടെ അന്തിമ ചിത്രം വ്യക്തമാകുക.തളിപ്പറന്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാർഥികള്‍ പത്രിക സമർപ്പിച്ചിരിക്കുന്നത്. 15 പേരാണ് ഇവിടെ പത്രിക സമർപ്പിച്ചിരിക്കുന്നത്. കൂത്തുപറന്പിലും പേരാവൂരിലും 14 പേർ പത്രിക സമർപ്പിച്ചിട്ടുണ്ട്. അഴീക്കോട്, കണ്ണൂർ, തലശേരി മണ്ഡലങ്ങളില്‍ 11 സ്ഥാനാർഥികളും കല്യാശേരി, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളില്‍ ഒന്പത് പേർ വീതവും പത്രിക സമർപ്പിച്ചു. പയ്യന്നൂർ, ഇരിക്കൂർ മണ്ഡലങ്ങളില്‍ ഏഴു പേർ വീതമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.
മുഴുവൻ പോളിംഗ്
സ്റ്റേഷനുകളിലും റാമ്പ്
സൗകര്യം ഒരുക്കും
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 2177 പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഒരുക്കും. 1917 പോളിംഗ് സ്റ്റേഷനുകളില്‍ റാമ്പ് സൗകര്യം ഒരുക്കി കഴിഞ്ഞു. ബാക്കിയുള്ളവയില്‍ റാമ്പ് ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതല്‍ റാമ്പ് സൗകര്യമുള്ളത് കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലാണ് 215. ഇവിടെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞു. തളിപ്പറമ്പ് മണ്ഡല ത്തില്‍ 203 പോളിംഗ് സ്റ്റേഷനുകളിലും തലശേരിയില്‍ 187 പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യമുണ്ട്. ഇരിക്കൂർ-185, പയ്യന്നൂർ-178, കല്യാശേരി-170, മട്ടന്നൂർ-167, ധർമടം-163, പേരാവൂർ-156,അഴീക്കോട്-152, കണ്ണൂർ-141 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ റാമ്പുകളുടെ എണ്ണം.

Post a Comment

Previous Post Next Post