ആലക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്രമസമാധാന പാലനത്തിനായി കേന്ദ്രസേന ആലക്കോട്ടെത്തി. ജയ്‌പൂരിൽ നിന്നുള്ള ബി.എസ്.എഫ് (BSF) 39-ാം ബറ്റാലിയനിലെ 75 അംഗ സംഘമാണ് ഇന്ന് രാവിലെ എത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ഇവർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
ആലക്കോട് മേരി മാതാ കോളേജ് കെട്ടിടത്തിലാണ് സേനയ്ക്കായി താൽക്കാലിക ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ എത്തിയ സംഘത്തെ എസ്.ഐ സുരേഷിന്റെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്വീകരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ നടക്കും.
തിരഞ്ഞെടുപ്പ് സുതാര്യമായും സമാധാനപരമായും നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണവും സേനയുടെ നേതൃത്വത്തിൽ ഉണ്ടാകും.
Post a Comment