കണ്ണൂർ: അവധി ആഘോഷിക്കാനുള്ള യാത്രയ്ക്കിടെ നെടുംപൊയില്‍ ചുരത്തില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു.കണ്ണൂർ സ്വദേശിനി ഭാർഗവി (78) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാർഗവിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം സെമിനാരി വളവില്‍
ഞായറാഴ്ച ഉച്ചയോടെ ചുരത്തിലെ അപകടമേഖലയായ സെമിനാരി വളവിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വയനാട്ടിലേക്ക് വിനോദയാത്ര പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു
അപകടസമയത്ത് കാറില്‍ ഭാർഗവിയെ കൂടാതെ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകള്‍. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും പൊലിസും ചേർന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്.
Post a Comment