ഇതെന്തുപറ്റി? സംസ്ഥാനത്ത് സ്വ‍‌ര്‍ണ വിലയില്‍ വൻ ഇടിവ്, ഒന്നും നോക്കേണ്ട വേഗം വിട്ടോ !


തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വ‍‌ർണ വിലയില്‍ വൻ ഇടിവ്. ഇന്ന് കേരളത്തില്‍ 22കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്.അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആൻ്റ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളില്‍ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാ‌ർച്ച്‌ 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വ‌ർണത്തിന്റെ വില.
ഇന്നലെ ഞായറാഴ്ച്ച വിപണിയില്‍ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റില്‍ സ്വ‍‌ർണ വിലയെന്ന് പറയും. ഈ മാസത്തെ ഇതുവരെയുള്ള മുഴുവൻ നിരക്കറിയാം.

Post a Comment

Previous Post Next Post