മൈസൂരുവില്‍ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം


ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, മാഹി സ്വദേശി സുല്‍ഫിക്കര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സക്കീര്‍, റഷീദ് എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഒരു ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി നാല് യാത്രക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post