കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് 2000 രൂപയില്‍ അധികം കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്.
എന്നാല്‍ ഇതേ സാഹചര്യം തുടരണം എന്നില്ല. വില കുതിക്കുമെന്നും അതല്ല, കുറയുമെന്നും പ്രചാരണമുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യമാണ് ഈ രണ്ട് അഭിപ്രായക്കാരും ചൂണ്ടിക്കാട്ടുന്നത്.
ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. ഡോളറിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം സൂചിക 99 കടന്ന് മുന്നേറി. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയാനും വില താഴാനും കാരണം.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 15080 രൂപയാണ്. പവന് 2280 രൂപ കുറഞ്ഞ് 120640 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 285 രൂപ എന്ന ഗ്രാം വില തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച വലിയ തോതില്‍ വെള്ളി വില ഇടിഞ്ഞിരുന്നു.
Post a Comment