കലൂർ: പാതിവില തട്ടിപ്പ് കേസില്‍ ഇഡി കുറ്റപത്രം സമർപ്പിച്ചു. അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറുമാണ് കേസിലെ പ്രതികള്‍.കലൂർ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള കമ്ബനികളും പ്രതിപ്പട്ടികയില്‍ ചേർത്തിട്ടുണ്ട്. അനന്തു കൃഷ്ണന്‍റെ 4.5 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എണ്ണായിരത്തോളം പേർ പരാതി നല്‍കിയ കേസില്‍ ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഇഡി കണ്ടെത്തല്‍.
Post a Comment