ഹോര്‍മുസ് കടലിടുക്ക് അടച്ചു; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കാൻ നീക്കം


ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബദല്‍ മാർഗ്ഗങ്ങള്‍ തേടി ഇന്ത്യ.
എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാനായി റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാത വഴിയാണ് എത്തിയിരുന്നത് എന്നതിനാല്‍ നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ക്രൂഡ് ഓയില്‍ കാര്യത്തില്‍ റഷ്യ സഹായത്തിനെത്തുമെങ്കിലും, എല്‍പിജി ഇറക്കുമതിയുടെ കാര്യത്തില്‍ രാജ്യം വലിയ പ്രതിസന്ധി നേരിട്ടേക്കാം. ശനിയാഴ്ച ഇറാൻ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ യാത്ര തുടർന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ ആഗോള വിപണിയില്‍ വാതക വില കുതിച്ചുയരുകയാണ്.

Post a Comment

Previous Post Next Post