ദൂബായ്: ഇറാൻ- ഇസ്രായേല്‍ സംഘർഷങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ.
യുഎഇയിലെ വിമാന കമ്പനികള്‍ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ സിവില്‍ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകള്‍ ആരംഭിക്കും. നിലവില്‍ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളം ഉടൻ തുറക്കും. ഭാഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അല്‍ മക്തും വിമാനത്താവളവും തുറക്കും. നിലവില്‍ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
യുദ്ധഭീതി തുടരുന്നതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. അയത്തൊള്ള ഖമനേയി ഇസ്രയേല്‍ -യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തില്‍ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അല്‍ മക്തൂം എന്നീ വിമാനത്തവാളങ്ങള്‍ നിശ്ചലമായിരുന്നു. ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്.
Post a Comment