തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധന ; തൃശൂരില്‍ നിന്ന് പിടികൂടിയത് 62.5 ലക്ഷം രൂപ


തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയില്‍ തൃശൂരില്‍ നിന്ന് 62.5 ലക്ഷം രൂപ പിടികൂടി. കർണാടക കെഎസ്‌ആർടിസി ബസില്‍ നിന്നാണ് പണം പിടിക്കൂടിയത്.ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബസില്‍ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയില്‍ എത്തിയപ്പോഴാണ് പണം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പൊലീസ് ചെക്കിങ്ങിലാണ് പണം കണ്ടെത്തിയത്. ‍ തൃശൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും തൃശൂർ എക്സൈസ് ഇൻ്റലിജൻസും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഉദയ ശങ്ക‍റാണ് പണവുമായി പിടിയിലായത്.
കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതു സംബന്ധിച്ച മറ്റു വിവരങ്ങളോ ഡോക്മെറ്റുകളോ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് കേസ് ഉടൻ തന്നെ കൈമാറുമെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post