മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസില്‍ ചരിത്രം കുറിക്കുന്നു.
മിഥുൻ മാനുവല്‍ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച 'ആട് 3 പാർട്ട് 1: വണ്‍ ലാസ്റ്റ് റൈഡ്' റിലീസ് ചെയ്ത് വെറും ഏഴുദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 101 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ഇതോടെ 100 കോടി നേട്ടം കൈവരിക്കുന്ന പതിനാലാമത്തെ മലയാള ചിത്രമെന്ന ഖ്യാതി 'ആട് 3' സ്വന്തമാക്കി.കേരളത്തില്‍ നിന്ന് മാത്രം 35 കോടിയിലധികം രൂപ ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. ഗള്‍ഫ് വിപണിയില്‍ നിന്ന് മാത്രം 50 കോടിയിലധികം രൂപ കളക്ഷൻ പ്രതീക്ഷിക്കുന്നു. ജയസൂര്യയ്‌ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമ്മജൻ ബോള്‍ഗാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിരിയും ഫാന്റസിയും നിറഞ്ഞ ഈ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തതോടെ കേരളത്തിലെ തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഷാൻ റഹ്മാന്റെ സംഗീതവും അഖില്‍ ജോർജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടായി.
Post a Comment