4 മന്ത്രിമാരും മത്സരിക്കും;25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ


നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ. 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി പി ഐ പ്രഖ്യാപിച്ചത്.കെ രാജൻ (ഒല്ലൂർ), ജിആർ അനില്‍ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല) എന്നീ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും.
മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അറിയാം- ചിറയിൻകീഴ് - മനോജ് ബി. ഇടമന, കരുനാഗപ്പള്ളി - എം.എസ്. താര, ചാത്തന്നൂർ - ആർ. രാജേന്ദ്രൻ, ചടയമംഗലം - ജെ. ചിഞ്ചുറാണി, പുനലൂർ - സി. അജയപ്രസാദ്, അടൂർ - പ്രിജി ശശിധരൻ, പീരുമേട് - കെ. സലിംകുമാർ, വൈക്കം - പി. പ്രദീപ്, ചേർത്തല - പി. പ്രസാദ്, ഹരിപ്പാട് - ടി.ടി. ജിസ്മോൻ, പറവൂർ - ഇ.ടി. ടൈസണ്‍, മൂവാറ്റുപുഴ - എൻ. അരുണ്‍, ഒല്ലൂർ - കെ. രാജൻ, നാട്ടിക - ഗീത ഗോപി, കൊടുങ്ങല്ലൂർ - വി.ആർ. സുനില്‍കുമാർ, കയ്പമംഗലം - കെ.കെ. വത്സരാജ്, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, പട്ടാമ്പി - മുഹമ്മദ് മുഹസിൻ, മണ്ണാർക്കാട് - മൻസില്‍ അബൂബക്കർ, നാദാപുരം - പി. വസന്തം, തിരുരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശ്ശേരി (സ്വത), മഞ്ചേരി - വി.എം. മുസ്തഫ (സ്വത), കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികള്‍.

Post a Comment

Previous Post Next Post