ഡല്‍ഹി: രാജ്യത്ത് പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം.സിലിണ്ടറുകള്‍ക്കിടയിലെ ബുക്കിംഗ് ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി.
ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുളള ഇടവേള 45 ദിവസമായും നഗരത്തില്‍ 25 ദിവസമായും തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗ്യാസ് ബുക്ക് ചെയ്യാനുളള സമയപരിധി മാറ്റിയെന്നുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് ആവശ്യത്തിന് എല്‍പിജി ഉണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഇടവേള 35 ദിവസമാക്കിയെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുളള 14.2 KG സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള ഇടവേള 35 ദിവസമാക്കി ഉയര്‍ത്തിയെന്നായിരുന്നു റിപ്പോർട്ട്. 15 ദിവസമായിരുന്ന ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി വര്‍ധിപ്പിച്ചിരുന്നു.
പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാനാണ് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയതെന്നാണ് നേരത്തെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നല്‍കിയ വിശദീകരണം. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയായിരുന്നു 25 ദിവസം.
Post a Comment