എസ്‌എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് വിതരണം 25 വയസ്സ് വരെയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ അപൂർവ രോഗ പ്രതിരോധ പദ്ധതിയായ 'കെയറിൻ്റെ' (CARE) ഭാഗമായി സ്പൈനല്‍ മസ്കുലാർ അട്രോഫി (SMA) ബാധിച്ചവർക്കുള്ള ചികിത്സാ പരിധി ഉയർത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
വിലകൂടിയ 'റിസ്ഡിപാം' മരുന്ന് സൗജന്യമായി നല്‍കുന്നതിനുള്ള പ്രായപരിധി നിലവിലുള്ള 12 വയസ്സില്‍ നിന്നും 25 വയസ്സായി വർധിപ്പിച്ചു. ജനിതക പരിശോധനയിലൂടെ എസ്‌എംഎ ടൈപ്പ്-2 സ്ഥിരീകരിച്ച എല്ലാ രോഗികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
രോഗികളുടെയും അവരുടെ കൂട്ടായ്മകളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 30 കോടി രൂപ സർക്കാർ പ്രത്യേകം അനുവദിച്ചിരുന്നു.പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ എസ്‌എംഎ രോഗികളില്‍ ഏകദേശം 80 ശതമാനം പേർക്കും സൗജന്യ മരുന്ന് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ ശുപാർശയും ജനിതക പരിശോധനാ ഫലവും അടിസ്ഥാനമാക്കിയായിരിക്കും മരുന്ന് വിതരണം.
അപൂർവ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് 2024-ല്‍ 'കെയർ' പദ്ധതിക്ക് തുടക്കമിട്ടത്. പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച്‌ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്ന് നൂറിലധികം കുട്ടികളെ നിലവില്‍ സർക്കാർ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രയാസം കാരണം ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്നതാണ് സർക്കാരിന്റെ നയമെന്നും, രാജ്യത്ത് ആദ്യമായി എസ്‌എംഎ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർ

Post a Comment

Previous Post Next Post