ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില അതീവ ഗുരുതരം

ഇസ്രായേലിലെ ബെയ്ത് ഷെമേഷ് നഗരത്തില്‍ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു.
ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 23 പേർക്ക് പരിക്കേറ്റതായും ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് അറിയിച്ചു.നഗരത്തിലെ ഒരു കെട്ടിടത്തിന് നേരെ മിസൈല്‍ നേരിട്ട് പതിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മിസൈല്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് . ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാൻ മിസൈല്‍ വർഷം നടത്തിയത്.
റാൻ നടത്തിയ പ്രത്യാക്രമണങ്ങളുടെ ഭാഗമായി ദുബായ്, അബുദാബി എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറാഫിയെ നിയമിച്ചു.
ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യം ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകള്‍ അറാഫിയുടെ നേതൃത്വത്തിലുള്ള സമിതി നിർവഹിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ന റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post