കഠിനമായ വയറുവേദന, ബ്ലോട്ടിങ്ങ് (വയറു വീർക്കുന്ന അവസ്ഥ), മൂഡ് സ്വിങ്ങ്സ്, അമിതമായ ക്ഷീണം എന്നിവ പലരെയും തളർത്താറുണ്ട്. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും പുലർത്തിയാല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ആർത്തവകാലത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ സഹായിക്കും. അയണ്‍, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് നിർബന്ധമായും ഉള്‍പ്പെടുത്തണം.
ഇലക്കറികൾ
ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നതോടൊപ്പം അയണും നഷ്ടമാകുന്നു. ചീര, കേല്‍ തുടങ്ങിയ ഇലക്കറികള്‍ ഇരുമ്പ് ധാരാളം അടങ്ങിയവയാണ്. ഇവയില്‍ നാരുകളും മഗ്നീഷ്യവും ധാരാളമുണ്ട്. ഇവ ശക്തിയും ഊർജവും ഏകും. ആർത്തവകാലത്ത് ഇലക്കറികള്‍ കഴിക്കാം
.
കൊഴുപ്പുള്ള മത്സ്യങ്ങള്‍
മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യും. ആർത്തവ സമയത്തെ ഹോർമോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മനോനില (mood) യിലുണ്ടാകുന്ന മാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കും. ആർത്തവസമയത്തോടടുപ്പിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കാം.
വാഴപ്പഴം
വാഴപ്പഴത്തില്‍ പൊട്ടാസ്യവും വൈറ്റമിൻ ബി 6 ഉം ധാരാളമുണ്ട്. ഇവ ബ്ലോട്ടിങ്ങ് തടയുകയും േപശീവേദന അകറ്റുകയും ചെയ്യും. ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തനും ഓറഞ്ചും ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ആർത്തവവേദന അകറ്റുകയും സെറോടോണിന്റെ അളവ് കൂട്ടി മനോനില മെച്ചപ്പെടുത്തുകയും ചെയ്യും. 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകള്‍ തെരഞ്ഞെടുക്കാം.
യോഗര്‍ട്ട്, ടോഫു
ടോഫുവില്‍ അയണ്‍, മഗ്നീഷ്യം, കാല്‍സ്യം ഇവയുണ്ട്. യോഗർട്ടിലും ധാരാളം കാല്‍സ്യവും പ്രോബയോട്ടിക്കുകളും ഉണ്ട്. പഴങ്ങള്‍ ധാരാളം ചേർത്ത് യോഗർട്ട് കഴിക്കുന്നത് ഗുണം ചെയ്യും
.
പെപ്പർമിന്റ് ടീ
ആർത്തവകാല അസ്വസ്ഥതകള്‍ അകറ്റാൻ പെപ്പർമിന്റ് ടീ സഹായിക്കും. ചായ പോലുള്ള ചൂട് പാനീയങ്ങള്‍ ആർത്തവ വേദന അകറ്റും.
Post a Comment