എടക്കാട് :കണ്ണൂർ-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് സമരം അനിശ്ചിത കാലത്തേക്ക് നീണ്ടുപോകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികളെയും തൊഴിലാളികളെയും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയുമാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് ദുരിതത്തിലാക്കുന്നത്.
തോട്ടട ഗവ. പോളിടെക്നിക് കോളേജ്, ഗവ. ജനറല്‍ ഐ. ടി.ഐ.. വനിത ഐ.ടി.ഐ.. ഗവ. ടെക്‌നിക്കല്‍ ഹൈ സ്കൂള്‍, എസ്.എൻ. കോളേജ് എന്നിവടങ്ങളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ സ്വകാര്യ ബസുകളിലാണ് പോയി വരുന്നത്. ഇതുകാരണം ഈ സ്ഥാപനങ്ങളിലെ ഹാജർ നില വളരെ കുറവായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തോട്ടട ഭാഗത്ത് കാർ ഷോറൂമുകളും നിരവധി സ്വകാര്യ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നൂറ് കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇവരും പെരുവഴിയിലായിരിക്കുകയാണ്. എങ്ങനെയെങ്കിലും ജോലിസ്ഥലത്ത് എത്താൻ ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെയാണ് ബസ് ചാർജിനെക്കാള്‍ മൂന്നരട്ടി യാത്രാക്കൂലി നല്‍കി ഇവർ ആശ്രയിക്കുന്നത്.
ഇതിനിടെ ഒ.കെ യു.പി സ്കൂള്‍ അടിപാത വിഷയത്തില്‍ ദേശീയപാത അതോറിറ്റി അനുകൂല തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചു
ബസ് സമരം ശക്തമാക്കാൻ കണ്ണൂർ-തലശ്ശേരി റൂട്ടിലെ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷനായി. , കെ. വിജയൻ, എം.ഒ. പുരുഷോത്തമൻ, പി.വി. പത്മനാഭൻ കെ.പി. മോഹനൻ, കെ. രാജേഷ്, രാജീവൻ എന്നി വർ സംസാരിച്ചു.
Post a Comment