സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; കാസര്‍ഗോഡ് വാടക വീട്ടില്‍ തൂങ്ങിമരിച്ചു



കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. അതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post