പയ്യന്നൂർ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു സഹയാത്രികന് പരിക്കേറ്റു.പേരൂല്‍ പാറത്തോട് സ്വദേശി വി.ജിഷ്ണു നാരായണനാ(27) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൂർക്കര കല്ലിട പാലത്തിനു സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികൻ പാണപ്പുഴച്ചാലിലെ നിഥിനെ (27)യും നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജിഷ്ണുവിൻ്റെ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂർ ചാലയിലെമിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണമടഞ്ഞു. എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാരായണൻ - സജിത ദമ്പതികളുടെ മകനാണ്. സഹോദരൻ: സഞ്ജു നാരായണൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ശവസംസ്‌ക്കാരം ഇന്ന് രാത്രി എട്ടിന് പാറത്തോട് പൊതുശ്മശാനത്തില്‍ നടത്തും.
Post a Comment