കണ്ണൂരില്‍ 1.185 കിലോ ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റില്‍


കണ്ണൂർ : വളപട്ടണം മേഖലയില്‍ വീണ്ടും ലഹരി വേട്ട.എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ അധിക ചുമതല വഹിക്കുന്ന എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ഷാജി കെയുടെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്.പുതിയതെരു, വളപട്ടണം, കീരിയാട് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആണ്1.185 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി ഷൌക്കത്ത് അലി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈല്‍ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്സൈസിന്റെ നിരീക്ഷണത്തി ലായിരുന്നു. പ്രതി നാട്ടില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ, തളിപ്പറമ്പ ഭാഗത്ത്‌ ചില്ലറ വില്പന നടത്തി വരികയായിരുന്നു. ഇയാള്‍ നേരത്തെയും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
റെയ്ഡില്‍ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുല്‍ നാസർ ആർ പി, പി, അനില്‍കുമാർ പി കെ, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈല്‍ പി പി, സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, ഫസല്‍ കെ ടി, സായൂജ് വി കെ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post