വാട്സ്‌ആപ്പില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം! ഫീച്ചര്‍ ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്


നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ വാട്സ്‌ആപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴായി പുതിയ ഫീച്ചറുകള്‍ അവർ അവതരിപ്പിക്കാറുമുണ്ട്.അത്തരത്തില്‍ ഒന്നിനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പില്‍ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള (Message Schedule) ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് (iOS) ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവില്‍ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു
ഈ ഫീച്ചർ ഉപയോഗിച്ച്‌ ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് അയക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ (Schedule) സാധിക്കും. നിശ്ചയിച്ച സമയമായാലുടൻ സന്ദേശം സ്വയമേവ അയക്കപ്പെടും. ജന്മദിനാശംസകള്‍, വിവാഹ വാർഷിക ആശംസകള്‍ എന്നിവ കൃത്യസമയത്ത് അയക്കാൻ ഈ സൗകര്യം ഏറെ ഉപകാരപ്പെടും. വ്യക്തിഗത ചാറ്റുകള്‍ക്ക് പുറമെ ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും. അയച്ചിട്ടില്ലാത്ത ഷെഡ്യൂള്‍ ചെയ്ത സന്ദേശങ്ങളുടെ എണ്ണവും ഉപയോക്താക്കള്‍ക്ക് കാണാൻ സാധിക്കുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വാട്സ്‌ആപ്പിന്റെ വരാനിരിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവില്‍ ഈ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും iOS-ന്റെ ബീറ്റാ പതിപ്പില്‍ (26.7.10.72) ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്ന് സ്രോതസ്സുകള്‍ പറയുന്നു

Post a Comment

Previous Post Next Post