കണ്ണൂർ: കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കവെയാണ് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷജീർ ഇക്ബാലിന് മർദ്ദനമേറ്റത്..
മുസ്ലീം യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ മര്‍ദിച്ചതില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം സി.വി വിഷ്ണു പ്രസാദ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു
സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി അംഗവും ഡിവെെഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി.വി വിഷ്ണു പ്രസാദ്, ബാലസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ പെരിങ്ങോം, സന്തോഷ്, പ്രമോദ്, അരുണ്‍, രജീഷ്, അഖില്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് പെരിങ്ങോം പോലീസ് കേസെടുത്തിരിക്കുന്നത്. ഇതു കൂടാതെ കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post a Comment