കൊച്ചി: വിവാദമായ കേരള സ്റ്റോറി 2 സിനിമയുടെ റിലീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതിയുടെ നിർണായക വിധി. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിനിമയുടെ ടീസർ പരിഭാഷ കണ്ടാണ് കോടതി തീരുമാനമമെടുത്തത്.
സിനിമ കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി മുൻപ് പരാമർശിച്ചിരുന്നു.
കാമാഖ്യ നാരായണ്‍ സിങ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ്. ചിത്രത്തിന്‍റെ ആദ്യഭാഗവും കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Post a Comment