കരുവാഞ്ചാൽ: മലയോര മേഖലയുടെ വികസന കുതിപ്പിന് കരുത്തേകുന്ന കരുവാഞ്ചാൽ പാലം നാളെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കരുവാഞ്ചാലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ ശ്രീ. സജീവ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുഖ്യാതിഥികളായി എം.പിമാരായ ശ്രീ. കെ. സുധാകരൻ, ഡോ. വി. ശിവദാസൻ, ശ്രീ. ജോൺ ബ്രിട്ടാസ്, ശ്രീ. പി. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും.
ജനപ്രതിനിധികളുടെ സാന്നിധ്യം
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനോയ് കുര്യൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷാജി, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിൻസി ബാബി, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി സജി എന്നിവർ ആശംസകൾ നേരും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
നടപ്പാത പണി പൂർത്തിയായില്ലെന്ന് പരാതി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമ്പോഴും, ഇതിനോടനുബന്ധിച്ചുള്ള നടപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല എന്നത് നാട്ടുകാരുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉദ്ഘാടനത്തിന് ശേഷമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാതയുടെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Post a Comment