'സ്‌കൂട്ടര്‍ യാത്രികനില്‍ നിന്ന് പിഴ ഈടാക്കും'; ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് തെറ്റായ ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച്‌ മോട്ടോർ വാഹനവകുപ്പ്.നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂട്ടർ യാത്രികനെ വായോധിക തടഞ്ഞത് വൈറല്‍ ആയതിനു പിന്നാലെ ആണ് നടപടി.
എരഞ്ഞിപ്പാലം നഗരത്തിലെ ഫുട്പാത്തിലൂടെ വാഹനം ഓടിചെത്തിയ ബൈക്ക് യാത്രക്കാരനെ പ്രഭാവതിയമ്മ തടഞ്ഞു നിർത്തി ചോദ്യം ചെയ്ത വീഡിയോ സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് മോട്ടോർ വാഹനവകപ്പിൻ്റെ ആദരം. ഉദ്യോഗസ്ഥർ വിട്ടിലെത്തിയാണ് പ്രാഭാവതിയമ്മയെ പൊന്നാടയണിച്ച്‌ ആദരിച്ചത്. വീഡിയോ എടുത്തത് താൻ അറിഞ്ഞില്ലെന്നും സമുഹത്തിന് നല്ല സന്ദേശം പകർന്ന്
നല്‍കാൻ കഴിഞ്ഞതില്‍ സന്തോഷമെന്നും പ്രഭാവതിയമ്മ പറഞ്ഞു.
അതേസമയം, കോഴിക്കോട് എരഞ്ഞിപ്പാലം നടപ്പാതയിലൂടെ യാത്ര ചെയ്ത സ്‌കൂട്ടർ യാത്രികനെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്‌കൂട്ടർ യാത്രികനെ വായോധിക തടഞ്ഞത് വൈറല്‍ ആയതിനു പിന്നാലെ ആണ് നടപടി. എടപ്പാളിലെ എം വി ഡി ഇൻസ്റ്റിട്യൂട്ടില്‍ ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിന് അയക്കും. വെങ്ങേരി സ്വദേശിയായ സ്‌കൂട്ടർ യാത്രികനില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനം.

Post a Comment

Previous Post Next Post