ചെറുപുഴയിൽ ആക്രിക്കടയ്ക്ക് തീപ്പിടിച്ചു ലക്ഷങ്ങളുടെ നഷ്ടം


ചെറുപുഴ : കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കട കത്തി നശിച്ചു. ബുധനാഴ്ച്ചപുലർച്ചെ യ്ത്ത് വൻ തീപിടിത്തമുണ്ടായത്.
കടയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങോത്ത് നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റും ചെറുപുഴ പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്ലാസ്റ്റിക് സാധനങ്ങൾക്കാണ് തീ പടർന്നു പിടിച്ചത്. ചെറുപുഴ പയ്യന്നൂർ പി.ഡബ്ള്യൂ ഡി റോഡരികിൽ കൂട്ടിയിട്ടിരുന്ന സാധനങ്ങളിലേക്കാണ് തീ പടർന്നു പിടിച്ചത്.ഇതിന് സമയവും ഉണ്ടായിരുന്ന മരത്തിനും തീ പിടിച്ചിരുന്നു.
 തീപിടിത്തത്തിൽ  സൂക്ഷിച്ചിരുന്ന ആക്രി സാമഗ്രികൾ പൂർണമായും കത്തിനശിച്ചതോടെ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഉടമയ്ക്കുണ്ടായത്.
 ഇയാളുടെ പരാതിയിൽ ചെറുപുഴ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post