താപനിലയില്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന: ചൂട് ഇനിയും ഉയരും


കണ്ണൂർ: സംസ്ഥാനത്ത് പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്ന നിലയില്‍. മുൻകാലങ്ങളില്‍ വേനല്‍ കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
ഈ മാസം രണ്ടിന് കണ്ണൂർ വിമാന താവളത്തില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ് ഇതേ സമയത്ത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയില്‍ ഒന്നായിരുന്നു. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കും.
വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നും പകല്‍ച്ചൂട് ഏറിയിരിക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post