'കണ്ണൂർ :സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടവർ പണമോ ബാങ്ക് വിവരങ്ങളോ ചോദിച്ചാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലിസ് മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ താഴെ നൽകുന്നു:
അക്കൗണ്ട് വിവരങ്ങൾ നൽകരുത്: ബാങ്ക് അക്കൗണ്ട് നമ്പർ, എടിഎം കാർഡ് വിവരങ്ങൾ, ഒടിപി (OTP), പിൻ (PIN) എന്നിവ ഒരിക്കലും പങ്കുവെക്കരുത്.
ക്യു.ആർ കോഡുകൾ (QR Codes): പണം സ്വീകരിക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ല. ആരെങ്കിലും സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടാൽ അത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടാനാണെന്ന് മനസ്സിലാക്കുക.
പണം അയക്കരുത്: പരിചയമില്ലാത്തവരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാതിരിക്കുക. മെഡിക്കൽ എമർജൻസി അല്ലെങ്കിൽ കസ്റ്റംസ് ഫീസ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാൽ ഉടൻ വിശ്വസിക്കരുത്.
വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുക: പ്രൊഫൈൽ ഫോട്ടോയും പോസ്റ്റുകളും നോക്കി മാത്രം ഒരാളെ വിശ്വസിക്കരുത്. പലപ്പോഴും മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചാകും തട്ടിപ്പുകാർ പ്രൊഫൈൽ നിർമ്മിക്കുന്നതെന്നും സൈബർ പൊലിസ് മുന്നറിയിപ്പ് നൽകി
Post a Comment