മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട: 1.16 കിലോ എംഡിഎംഎയും ലക്ഷക്കണക്കിന് രൂപയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

മലപ്പുറത്ത് കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വീട്ടില്‍ സൂക്ഷിച്ച 1.16 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പോലീസ് പിടികൂടി.
ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ (53) വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഭവത്തില്‍ അസീസിനെയും ഭാര്യ കമറുന്നീസയെയും (50) അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്‌ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിലാണ്.
പിടികൂടിയ സാധനത്തിന് ഏകദേശം ഒരുകോടിയോളം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്. എംഡിഎംഎയും 21 ലക്ഷം രൂപക്കും പുറമെ വീട്ടില്‍ നിന്ന് അഞ്ച് ഇലക്‌ട്രിക് ത്രാസുകള്‍, വാക്കിടോക്കി, ഗ്യാസ് ബർണർ എന്നിവയും പോലീസ് പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post