തെക്കൻ കേരളത്തില്‍ ഇന്നു നേരിയ മഴയ്ക്കു സാധ്യത, വടക്കൻ കേരളത്തില്‍ ചൂട് ശക്തമായി തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനിടെ തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഴസാധ്യത പുറപ്പെടുവിച്ചിരിക്കുന്നത്.ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക.
2.5 എംഎം മുതല്‍ 15 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം വടക്കൻ കേരളത്തില്‍ ചൂട് ശക്തമായി തുടരും. പകല്‍ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ചിരുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. മേയ് 20 വരെയാണ് ക്രമീകരണം.
ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചത്.

Post a Comment

Previous Post Next Post