ഇന്നാണ് ആ മല്‍സരം. ഇന്ത്യ എന്ന ആതിഥേയര്‍ക്ക് നിലനില്‍പ്പിന്റെ ലോകകപ്പ് അങ്കം. സിംബാബ് വെ എന്ന പോരാളികള്‍ക്കും ലോകകപ്പിലെ സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധഘടകം.സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ വലിയ അങ്കത്തിന് സാക്ഷിയാവുന്നത് ചെപ്പോക്ക് സ്റ്റേഡിയം. ലോകകപ്പില്‍ ഗംഭീര തുടക്കം സ്വന്തമാക്കിയ ശേഷം സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നതാണ് ഇന്ത്യക്ക് വിനയായത്. അതിനൊപ്പം തന്നെ ഇതേ ഗ്രൂപ്പില്‍ വിന്‍ഡീസ് സിംബാബ്വെയെ തരിപ്പണമാക്കിയതോടെ റണ്‍റേറ്റും ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നു. അതിനാല്‍ തന്നെ വലിയ വിജയം മാത്രമാണ് സുര്യകുമാര്‍ യാദവിന്റെ സംഘത്തെ സഹായിക്കുക. വലിയ ചോദ്യം ഇന്ത്യന്‍ ടീമിലെ മാറ്റത്തെക്കുറിച്ചാണ്. വിജയ സംഘത്തെ നിലനിര്‍ത്തുക എന്ന പതിവ് തീരുമാനത്തിലാണ് ദക്ഷിണാഫ്രിക്കയോട് വലിയ തോല്‍വി രുചിച്ചത്. അതിനാല്‍ തന്നെ ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുമെന്നാണ് കരുതപ്പെടുന്നത്. സിംബാബ് വെ ലോകകപ്പില്‍ രണ്ട് വലിയ അട്ടിമറികള്‍ നടത്തിയവരാണ്. ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച അവരുടെ സംഘത്തില്‍ നായകന്‍ സിക്കന്തര്‍ റാസ ഉള്‍പ്പെടെ ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരായ കളിക്കാരുണ്ട്.
ജയിച്ചാല്‍ പോരാ,വമ്പന്‍ വിജയം നിര്‍ബന്ധം; ഇന്ത്യ ഇന്ന് സിംബാബ് വെക്കെതിരെ
Alakode News
0
Post a Comment