തളിപ്പറമ്പ് ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തളിപ്പറമ്പ്: ദേശീയ പാതയില്‍ ചിറവക്ക് ഇറക്കത്തിലെ വളവില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. കൊട്ടില സ്വദേശി ഇ.വി.സല്‍ഗുണന്‍(47)ആണ് മരിച്ചത്.
തളിപ്പറമ്പ് ഹൈവേയില്‍ മൊബൈല്‍ ക്ലിനിക്ക് എന്ന പേരില്‍ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തിവരികയാണ്.
രാവിലെ ചിറവക്ക് ഇറക്കത്തിലാണ് സംഭവം യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post