വിളക്കന്നൂർ തിരിക്കലിൽ ബൈക്കപകടം: രണ്ടുപേർക്ക് പരിക്ക്

 


ആലക്കോട്: ഒടുവള്ളി-കുടിയാൻമല റൂട്ടിൽ വിളക്കന്നൂർ തിരിക്കലിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.

തിരിക്കലിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് രാത്രികാലങ്ങളിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post