പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ അറസ്റ്റില്‍

 


നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസില്‍ പോലീസില്‍നിന്നു സ്വയം വിരമിച്ചയാള്‍ നിലമ്പൂർ പോലീസിന്റെ പിടിയില്‍. മോട്ടിവേഷണല്‍ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.2025 സെപ്റ്റംബറില്‍ 16കാരി കോഴിക്കോട് ചേവായൂർ പോലീസില്‍ നല്‍കിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

മോട്ടിവേഷൻ ക്ലാസിന്റെ പേരില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗണ്‍സലിംഗിനിടയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. പെരിന്തല്‍മണ്ണ എസ്‌ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകള്‍ എടുക്കുന്നതിനായി സർവീസില്‍നിന്ന് ഇയാള്‍ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയില്‍ 

Post a Comment

Previous Post Next Post