ബന്ധുവിന്റെ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് ഷോക്കേറ്റു മരിച്ച വിദ്യാര്‍ത്ഥിനിക്ക് വിട നല്‍കാന്‍ നാടൊകെ ഒഴുകി.കൊടുവള്ളി കച്ചേരിമുക്കില്‍ കളത്തിങ്കല്‍ റഷീദിന്റെ മകളും മടവൂര്‍ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ തന്‍ഹയാണ് അപകടത്തില്‍ മരിച്ചത്. തന്‍ഹയുടെ വീടിന് സമീപത്തായി പിതൃസഹോദരന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. താഴ്ന്ന നിലയിലുണ്ടായിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് അപകടമുണ്ടായത്.
വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് തന്റെ ഇളയ സഹോദരങ്ങള്‍ക്കൊപ്പം നിര്‍മാണം നടക്കുന്ന വീട്ടില്‍ എത്തിയത്. പണി തീരാത്ത ഗോവണിയിലൂടെ ചുമരിന്റെ മുകളില്‍ കയറി നടക്കുന്നതിനിടെ അറിയാതെ കൈ ഉയര്‍ത്തിയപ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടിയതാവാം അപകടകാരണം എന്നാണ് നിഗമനം. തന്‍ഹ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി സമീപത്തെ ട്രാന്‍സ്ഫോമറില്‍ നിന്നും ഫ്യൂസുകള്‍ ഊരിയാണ് കുട്ടിയെ താഴെയിറക്കിയത്. ഉടന്‍ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Post a Comment