പയ്യന്നൂർ: ട്രെയിനിലെ ശുചിമുറിയില്‍ വയോധികന്റെ മൃതദേഹം. ചെന്നൈ - മംഗളൂരു മെയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ട്രെയിനിന്റെ പിൻഭാഗത്തെ ജനറല്‍ കംപാർട്ട്മെന്റിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്.60 വയസ്സോളം പ്രായമുള്ള ഇയാളെ തിരച്ചറിയാൻ സാധിച്ചില്ല.
ട്രെയിൻ പഴയങ്ങാടി എത്തിയപ്പോള്‍ ശുചിമുറി തുറക്കാതെ വന്നതോടെ യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. ഗാർഡ് പാലക്കാട് ഓഫിസില്‍ വിവരം അറിയിക്കുകയും അവിടെ നിന്നുള്ള നിർദേശ പ്രകാരം പയ്യന്നൂരില്‍ ആംബുലൻസും അഗ്നിരക്ഷാസേനയും കാത്തു നില്‍ക്കുകയുമായിരുന്നു.
ട്രെയിൻ പയ്യന്നൂർ സ്റ്റേഷനില്‍ നിർത്തിയപ്പോള്‍ വാതില്‍ തകർത്ത് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Post a Comment