തിരുവനന്തപുരം: കരമനയില്‍ പതിനാലുകാരൻ സഹപാഠിയുമൊത്ത് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നീറമണ്‍കരയില്‍ വെച്ച് വിദ്യാർത്ഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.വീട്ടുകാർ ഉറങ്ങിക്കിടക്കുമ്ബോള്‍ മുറി പുറത്തുനിന്ന് പൂട്ടി താക്കോലുമായി കടന്ന മകൻ, അയല്‍പക്കത്തെ സുഹൃത്തിനെയും കൂട്ടിയാണ് നൈറ്റ് ഡ്രൈവിനിറങ്ങിയത്. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യവശാല്‍ ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ അവസരമൊരുക്കിയതിന് കാർ ഉടമ കൂടിയായ പിതാവിനെതിരെ കരമന പോലീസ് കേസെടുത്തിട്ടുണ്ട്.
മാതാപിതാക്കളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൗമാരക്കാരുടെ നൈറ്റ് ഡ്രൈവ്; കാര്‍ കുഴിയിലേക്ക് മറിഞ്ഞു, പിതാവിനെതിരെ കേസ്
Alakode News
0
Post a Comment