യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിര്‍ത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയര്‍ ഇന്ത്യ. ഇറാൻ-ഇസ്രായേല്‍ സംഘര്‍ഷം. മിഡില്‍ ഈസ്റ്റിലേക്കുള്ള എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി


ഇറാൻ-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ നിലനിർത്താൻ പ്രതിജ്ഞാബദ്ധമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.തിരുവനന്തപുരത്തുനിന്നും അബുദാബിക്ക് പോയ എയർ അറേബ്യ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വരുന്നു. യുഎഇയിലെ വ്യോമപാത അടച്ചതിനാണ് തിരിച്ചുവരുന്നത്. കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
റദ്ദാക്കിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍
IX 343, CCJ-DXB
IX 321, CCJ-RUH
IX 397, CCJ-JED
IX 385, CCJ-DMM
ഇൻഡിഗോ വിമാനങ്ങള്‍
6E1473: സമയം 14:05 (കോഴിക്കോട് - ദുബൈ)
6E65: സമയം 16:25 (കോഴിക്കോട് - ജിദ്ദ)
6E1435: സമയം 01:25 (കോഴിക്കോട് - അബുദാബി)
ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചതായും എയർപോർട്ട് അധികൃതർ അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ അടുത്ത 24 മണിക്കൂറിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. 13 സര്‍വീസുകളാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നും ദോഹയിക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. വൈകിട്ട് 4 നും 7നും ഉള്ള ദോഹ വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട് -ദുബൈ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് (SG53) റദ്ദാക്കി.

കൊച്ചിയില്‍ നിന്നും റദ്ദാക്കിയ വിമാനങ്ങള്‍
കൊച്ചി - ദോഹ - 4.15 PM
കൊച്ചി - ദുബൈ - 6.20 PM
കൊച്ചി - റാസല്‍ ഖൈമ - 9.50 P M
കൊച്ചി -അബുദാബി - 10.50 P M

Post a Comment

Previous Post Next Post