ഇറാനിലെ സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 50 വിദ്യാർഥികള്‍ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഐആർജിസിയ്ക്ക് മിനാബില്‍ സൈനിക കേന്ദ്രമുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനില്‍ ഭരണമാറ്റം അനിവാര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാന് നേരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണമാണ് ഇന്ന് നടന്നത്. തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലേക്കും ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകള്‍ തൊടുത്തു. ഇസ്രയേലില്‍ അടിയന്തരാവസ്ഥ. യുഎഇ-യിലും ഖത്തറിലും ബഹ്റൈനിലും കുവൈറ്റിലും ആക്രമണം. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. നിരവധി മിസൈലുകള്‍ തകർത്തെന്ന് യുഎഇയും ഖത്തറും അറിയിച്ചു. ഇറാൻ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.
Post a Comment