തിരുവനന്തപുരം: ഇറാൻ-ഇസ്രയേല്‍ സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഗള്‍ഫ് മേഖലയില്‍ സംഘർഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നല്‍കുന്നതിനായി നോർക്ക അടിയന്തര ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് പ്രവാസി ലോകം. ഈ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Post a Comment