മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച (ഫെബ്രുവരി 19) മുതൽ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് (ചൊവ്വ) മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച ഷാബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം തുടങ്ങിയവർ സ്ഥിരീകരിച്ചു.
ഇതോടെ നാളെ രാത്രി മുതൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് ആരംഭിക്കും. ആത്മസംയമനത്തിന്റെയും പുണ്യത്തിന്റെയും നാളുകളിലേക്ക് വിശ്വാസികൾ ഇനി പ്രവേശിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി പകുതിയോടെ തന്നെ നോമ്പ് ആരംഭിക്കുന്നു എന്നത് പ്രത്യേകതയാണ്.

Post a Comment

Previous Post Next Post