മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. യുവാവ് വാട്ടർ ടാങ്കിനടിയില്‍ കുളിക്കുന്നതിനടയില്‍ ടാങ്ക് തകർന്ന് യുവാവിന്റെ ദേഹത്തേക്ക് മറയുകയായിരുന്നു.മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പില്‍ ചോനാരി മുഹമ്മദ് ഫൈസല്‍ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാല്‍ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്റിന് മുകളിലാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്നത്. പുറത്തുള്ള ഈ വാട്ടർ ടാങ്കിന്റെ അടിയില്‍ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റാന്റിന്റെ കമ്പി ദ്രവിച്ച് പോയതതിനെതുടർന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
Alakode News
0
Post a Comment