ലോകമെങ്ങും യൂട്യൂബ് പണിമുടക്കി; 'സംതിങ് എറര്‍' സന്ദേശവുമായി ഹോം പേജ്, വലഞ്ഞ് ഉപയോക്താക്കള്‍


തിരുവനന്തപുരം: ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് പ്രവർത്തനരഹിതമായ വാർത്ത ഇപ്പോള്‍ പുറത്തുവരുന്നു.ഇന്ന് രാവിലെ മുതല്‍ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ബുദ്ധിമുട്ട് നേരിട്ടത്. യൂട്യൂബ് തുറക്കുമ്പോള്‍ ഹോം പേജ് കാണുന്നതിന് പകരം പിഴവ് സൂചിപ്പിക്കുന്ന 'സംതിങ് എറർ' എന്ന സന്ദേശമാണ് ദൃശ്യമായത്.
ഡൗണ്‍ഡിറ്റക്‌ടർ പോലുള്ള ഔട്ട്‌റേജ് ട്രാക്കിംഗ് വെബ്‌സൈറ്റുകളില്‍ പതിനായിരക്കണക്കിന് പരാതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. യൂട്യൂബ് ആപ്പ് ഉപയോഗിക്കുന്നവരിലും വെബ്‌സൈറ്റ് വഴി വീഡിയോകള്‍ സ്ട്രീം ചെയ്യാൻ ശ്രമിച്ചവരിലുമാണ് ഈ പ്രശ്നം പ്രധാനമായും ബാധിച്ചത്.
തകരാർ സംബന്ധിച്ച സ്ക്രീൻഷോട്ടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇതിനോടകം നിറഞ്ഞിട്ടുണ്ട്. ഉപയോക്താക്കളുടെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഒരുപോലെ ബാധിച്ച ഈ തകരാറിന്റെ കൃത്യമായ കാരണം പ്ലാറ്റ്‌ഫോം വൃത്തങ്ങള്‍ ഉടൻ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post