ദുബായിൽ ആക്രമണം; നാലുപേർക്ക് പരിക്ക്



ദുബായ്: ദുബായിൽ ഇറാന്‍റെ ആക്രമണം. പാം ജുമൈറയിലെ ലേക്ക് ടവറിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങൾ പ്രവർത്തനം താത്കാലികമായി നിർത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുന്നത്.

അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും സൂചനയുണ്ട്.

Post a Comment

Previous Post Next Post