'
വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകള്‍ ശരിയാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.എൻബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.ഖമേനിയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഖമേനി മാത്രമല്ല, ഇറാന്റെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നത നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. "ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കള്‍ കൊല്ലപ്പെട്ടു. നിലവില്‍ തീരുമാനങ്ങള്‍ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ല," ട്രംപ് കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് ട്രംപ് പിന്നീട് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിലും വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിനെയും ഇന്റലിജൻസ് സംവിധാനത്തെ മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് പിന്നാലെയാണ് ട്രംപും ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന തരത്തില്‍ അവകാശവാദമുന്നയിച്ചത്. ഇറാന്റെ സൈനിക-രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുപ്രധാന നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി ഇല്ലാതായെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു.
Post a Comment