അല്‍പം ആശ്വാസം; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറച്ചു; പുതിയ നിരക്ക് അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സബ്സിഡി വെളിച്ചെണ്ണ വില കുറച്ചു സർക്കാർ. സപ്ലൈകോയുടെ ശബരി ബ്രാൻഡിൻ്റെ സബ്സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 289 രൂപയാക്കി.സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 309 രൂപയാണ് നിരക്ക്. നേരത്ത സബ്സിഡി വെളിച്ചെണ്ണയ്ക്ക് 309 രൂപയായിരുന്നു നിരക്ക്.

കഴിഞ്ഞ വർഷം പകുതിയോടെ വെളിച്ചെണ്ണ വിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഓണക്കാലത്ത് സപ്ലൈകോയില്‍ സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും കേര വെളിച്ചെണ്ണ 457 രൂപയ്ക്കുമായിരുന്നു വിറ്റഴിച്ചിരുന്നത്. പിന്നീട് ഇത് വീണ്ടും കുറച്ചിരുന്നു.സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് പുറമേ 12 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. ചെറുപയർ (ഒരുകിലോ), ഉഴുന്ന് (ഒരുകിലോ), കടല (ഒരുകിലോ), വൻപയർ (ഒരുകിലോ), തുവര പരിപ്പ് (ഒരുകിലോ), മുളക് (ഒരുകിലോ), മല്ലി (500 ഗ്രാം), പഞ്ചസാര (ഒരുകിലോ), ജയ അരി (ഒരുകിലോ), കുറുവ അരി (ഒരുകിലോ), മട്ട അരി (ഒരുകിലോ), പച്ചരി (ഒരുകിലോ) എന്നിവയാണ് സബ്സിഡി ഇനങ്ങള്‍.

Post a Comment

Previous Post Next Post