കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു


കണ്ണൂർ : മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലില്‍ ചത്ത കാക്കയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ പക്ഷിപ്പനി ( എച്ച്‌ 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post