പാനിക് അറ്റാക്ക്: തിരിച്ചറിയാം ഈ അപകട സൂചനകളെ; ഭയമല്ല, കരുതലാണ് ആവശ്യം

സമ്മർദ്ദത്തോടും ഉല്‍ക്കണ്ഠയോടും ശരീരം തീവ്രമായി പ്രതികരിക്കുന്ന അവസ്ഥയായ പാനിക് അറ്റാക്കിനെക്കുറിച്ചുള്ള അവബോധം ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണ്.

സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകളെ, പ്രത്യേകിച്ച്‌ സ്ത്രീകളെ ബാധിക്കുന്ന ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
ഒരു വ്യക്തിക്ക് തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായോ അല്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കുന്നതായോ ഒക്കെയുള്ള അതീവ ഭീതിദമായ തോന്നലുകളാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൃത്യമായ സമയത്ത് ഇതിനെ പ്രതിരോധിച്ചില്ലെങ്കില്‍ പാനിക് ഡിസോർഡർ എന്ന അവസ്ഥയിലേക്ക് ഇത് വളരാൻ സാധ്യതയുണ്ട്.
ശരീരത്തില്‍ അഡ്രിനാലിൻ ഹോർമോണിന്റെ അളവ് കൂടുന്നത് മൂലം ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുന്നതാണ് പാനിക് അറ്റാക്കിന്റെ പ്രധാന സൂചനകളിലൊന്ന്. ഇതിനൊപ്പം തന്നെ നെഞ്ചിലെ പേശികള്‍ മുറുകുന്നതിലൂടെ ശ്വാസം ലഭിക്കാത്ത അവസ്ഥയും അനുഭവപ്പെടാം.
സാധാരണ താപനിലയില്‍ പോലും അമിതമായി വിയർക്കുക, കൈകാലുകള്‍ വിറയ്ക്കുക എന്നിവയും ഇതിന്റെ ഭാഗമായി കണ്ടുവരുന്നു. പലപ്പോഴും ഹൃദയസംബന്ധമായ വേദനയ്ക്ക് സമാനമായ രീതിയില്‍ നെഞ്ചില്‍ കുത്തുന്നത് പോലുള്ള അസ്വസ്ഥതയും കൈകളിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വേദനയും പാനിക് അറ്റാക്ക് ബാധിച്ചവർക്ക് അനുഭവപ്പെടാറുണ്ട്.

Post a Comment

Previous Post Next Post